വിദ്യാർഥികളുമായി സാഹിതിസല്ലാപം

പാനൂർ: വായനപക്ഷാചരണത്തി​െൻറ ഭാഗമായി ബാലസാഹിത്യകാരൻ രാജു കാട്ടുപുനവുമായി കടവത്തൂർ വെസ്റ്റ് യു.പി സ്കൂളിലെ നടത്തി. പുസ്തകച്ചങ്ങാതിക്ക് പെരുന്നാൾസമ്മാനം എന്ന പരിപാടിയുടെ ഭാഗമായി ലഭിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകൾ കൂട്ടിച്ചേർത്ത് വിദ്യാർഥികൾ 'പുസ്തകച്ചങ്ങാതി' എന്ന പുസ്തകം തയാറാക്കി. പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. വിവിധ ക്ലബുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് കാട്ടൂർ മുഹമ്മദ്‌ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.കെ. ഹുസൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, എൻട്രൻസ്, പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. പ്രധാനാധ്യാപകൻ പി. അശോകൻ, ജസീല ചാമ്പ്രത്ത്, കെ. മുഹമ്മദ് ഫാറൂഖ്, കെ.എം. സുലൈഖ, റിസാൻ റഫീഖ്, തൻഹ മുഹമ്മദ്, തൻഹ ഫാത്തിമ, വി.കെ. ഉമ്മുക്കുൽസു എന്നിവർ സംസാരിച്ചു. പാനൂർ: രാജീവ്ഗാന്ധി സ്കൂൾ എൻ.എസ്.എസി​െൻറ ആഭിമുഖ്യത്തിൽ സ്കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. എഴുത്തുകാരി എ.പി. ജ്യോതിർമയി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എ.കെ. പ്രേമദാസൻ അധ്യക്ഷത വഹിച്ചു. എച്ച്.എം സി.പി. സുധീന്ദ്രൻ, കെ. അനിൽകുമാർ, പ്രകാശൻ മാണിക്കോത്ത്, ജി.വി. രാഗേഷ് എന്നിവർ സംസാരിച്ചു. സജീവ് ഒതയോത്ത് സ്വാഗതവും സിദ്ധാർഥ് നന്ദിയും പറഞ്ഞു. ശുചീകരിച്ചു പാനൂർ: വിദ്യാലയത്തി​െൻറയും ആശുപത്രിയുടെയും പരിസരങ്ങൾ ശുചീകരിച്ച് പൊലീസ് മാതൃകയായി. പാനൂർ ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തിലാണ് ശുചീകരണയജ്ഞം നടത്തിയത്. പൊലീസുകാർക്ക് പുറേമ പാനൂർ കെ.കെ.വി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങളായ 50 വിദ്യാർഥികളും ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. പാനൂർ എസ്.ഐ ടി. സുരേഷ് ബാബു ശുചീകരണപ്രവൃത്തി ഉദ്ഘാടനം ചെയ്തു. കെ. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ബിപിൻ പ്രകാശ്, കെ.കെ. അനിൽകുമാർ, ഒ.ടി. നവാസ്, ഹാരിസ് അസ്ദ, കെ. പ്രമോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.