ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനെ ഒാഫിസിൽ കയറി ആക്രമിച്ചു

കേളകം: കൊട്ടിയൂർ ഉത്സവകാലത് ശുചിത്വമില്ലാത്ത ഹോട്ടലിനെതിരെ നടപടിയെടുത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പരിക്കേറ്റ കൊട്ടിയൂർ ജൂനിയർ ഹെൽത്ത് ഇൻസ്െപക്ടർ കൊല്ലം സ്വദേശി മനോജിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊട്ടിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടയിൽ ഓഫിസിൽ കയറിയാണ് ആക്രമിച്ചത്. മർദനമേറ്റ മനോജ് ഇറങ്ങി ഓടി പാമ്പറപ്പാൻ ടൗണിലെത്തിയപ്പോൾ നാട്ടുകാരാണ് രക്ഷിച്ചത്. ഇന്നലെ വൈകുന്നേരം 4.50 ഒാടെയായിരുന്നു ആക്രമണം. കൊട്ടിയൂർ ഉത്സവകാലത് ശുചിത്വമില്ലാത്തതി​െൻറ പേരിൽ ഹോട്ടൽ പൂട്ടിച്ച ആരോഗ്യവകുപ്പ് ഉദ്യോസന് നേരെയാണ് ആക്രമണമുണ്ടായത്. പൂട്ടിച്ച ഹോട്ടലി​െൻറ ഉടമയാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേളകം പൊലീസ് മനോജി​െൻറ െമാഴിയെടുത്ത് അന്വേഷണം തുടങ്ങി. പേരാവൂർ ആശുപത്രിയിലുള്ള മനോജിനെ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ, വൈസ് പ്രസിഡൻറ് റോയ് നമ്പുടാകം, പഞ്ചായത്തംഗം തോമസ് എന്നിവർ സന്ദർശിച്ചു. ആക്രമിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.