മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടന്നു

കൂത്തുപറമ്പ്: നീർവേലി ഏളക്കുഴി ആറ്റിൻകര . ക്ഷേത്രം തന്ത്രി വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടി​െൻറ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഒന്നരനൂറ്റാണ്ട് മുമ്പ് കാലപ്പഴക്കത്താൽ തകർന്ന ക്ഷേത്രം ജനകീയ കൂട്ടായ്മയിലാണ് പുനർനിർമിച്ചത്. പുനഃപ്രതിഷ്ഠയുടെ ഭാഗമായി ഒരാഴ്ചക്കാലം വിവിധ പരിപാടികൾ നടത്തും. ഇന്ന് വൈകീട്ട് നടക്കുന്ന സാംസ്കാരിക സമ്മേളനം നളിൻകുമാർ കട്ടീൽ എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് ദീപ സമർപ്പണവും കലാപരിപാടികളും നടക്കും. നാളെ നടക്കുന്ന പ്രത്യേക ചടങ്ങുകളോടെ കളിയാട്ട മഹോത്സവത്തിന് തുടക്കമാകും. ഞായറാഴ്ച വൈകീട്ട് മുച്ചിലോട്ട് ഭഗവതിയുടെ ആറാടിക്കൽ ചടങ്ങോടെയാണ് കളിയാട്ട മഹോത്സവം സമാപിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.