ഗൾഫിൽ വ്യാപാരം തുടങ്ങാൻ ആറു​ കോടി വാങ്ങി വഞ്ചിച്ചു; മലപ്പുറം സ്വദേശിക്കെതിരെ കേസ്​

കാസര്‍കോട്: ഗള്‍ഫില്‍ വ്യാപാരം തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് കാസർകോട് സ്വദേശിനിയില്‍നിന്ന് ആറു കോടി രൂപ വാങ്ങി വഞ്ചിച്ചതിന് മലപ്പുറം സ്വദേശിക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. വിദ്യാനഗറിലെ അബ്ദുറഹ്മാ​െൻറ ഭാര്യ ഷാഹിദ അബ്ദുല്‍ അസീസ് നൽകിയ പരാതിപ്രകാരം മലപ്പുറം വേങ്ങര കാനാടിപ്പാടി വടക്കേ ഹൗസിൽ ഹാരിസ് മുഹമ്മദിനെതിരെയാണ് (35) കേസ്. ഗള്‍ഫില്‍ പുതുതായി തുടങ്ങുന്ന വ്യാപാരസ്ഥാപനത്തില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2010 മുതല്‍ 2016 ഡിസംബര്‍വരെ പലപ്പോഴായി യു.എ.ഇ ദിര്‍ഹം ഉള്‍പ്പെടെ ആറു കോടിയോളം രൂപ നല്‍കിയെന്നാണ് പരാതി. ഷാഹിദ കുടുംബസമേതം ഗള്‍ഫിൽ താമസിക്കുന്ന സമയത്താണ് സാമ്പത്തിക ഇടപാട് നടത്തിയത്. ബിസിനസ് ഉടന്‍ ആരംഭിക്കുമെന്ന് ഉറപ്പുനല്‍കി പണം കൈപ്പറ്റിയശേഷം ഹാരിസ് സ്ഥലം വിടുകയാണുണ്ടായത്. ഇതേത്തുടര്‍ന്ന് ദുബൈ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിന്നീട് ഷാഹിദയും ബന്ധുക്കളും മലപ്പുറത്തെത്തി ഇയാളുടെ വിവരങ്ങൾ അന്വേഷിച്ചശേഷമാണ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.