പശ്ചിമഘട്ട രക്ഷായാത്ര വെള്ളരിക്കുണ്ടിൽനിന്ന് തുടങ്ങും

കാഞ്ഞങ്ങാട്: പശ്ചിമഘട്ടത്തിലെ അതിക്രമങ്ങളും കടന്നുകയറ്റങ്ങളും കടലും തീരവും അന്യാധീനമാവുന്നതിനുമെതിരെ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി ആഗസ്റ്റ് 16 മുതൽ ഒക്ടോബര്‍ 16 വരെ കാസർകോട് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന പശ്ചിമഘട്ട രക്ഷായാത്രക്ക് വെള്ളരിക്കുണ്ടിൽ തുടക്കം കുറിക്കും. ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളിൽ രക്ഷായാത്ര പര്യടനം നടത്തും. സംഘാടക സമിതി രൂപവത്കരണ യോഗം ഹോസ്ദുർഗ് സ്കൂളിൽ സംസ്ഥാന കൺവീനർ ബാബുജി ഉദ്ഘാടനം ചെയ്തു. പി.പി.കെ. പൊതുവാൾ അധ്യക്ഷത വഹിച്ചു. ടി.പി. സത്യൻ പത്തനംതിട്ട, പ്രഫ. ഗോപാലകൃഷ്ണ പണിക്കർ, പ്രഫ. എം. ഗോപാലൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഭാസ്കരൻ വെള്ളൂർ, പി. കൃഷ്ണൻ പുല്ലൂർ, സണ്ണി പൈകട, ജയൻ നീലേശ്വരം എന്നിവർ സംസാരിച്ചു. അഡ്വ. ടി.വി. രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയർമാനായി പി.പി.കെ. പൊതുവാളിനെയും കൺവീനറായി അമ്പലത്തറ കുഞ്ഞികൃഷ്ണനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.