തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫോക്‌ലാൻഡും തെയ്യം സഹയാത്രിക സംഘമായ പയ്യന്നൂർ കൂറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന തെയ്യം ശിൽപശാല 'സ്വരൂപവിചാരം' ജൂലൈ 22, 23 തീയതികളിൽ പയ്യന്നൂർ കാനായി യമുനാതീരത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രണ്ടു ദിവസത്തെ പരിപാടിയിൽ പഠന ക്ലാസുകൾ, പ്രബന്ധാവതരണം, കോലക്കാരെൻറ ജീവിതവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി പ്രദർശനം എന്നിവയാണ് നടക്കുക. 22ന് രാവിലെ 'തെയ്യത്തിെൻറ ഹരിതദർശനം' എന്ന വിഷയത്തിൽ ടി.പി. പത്മനാഭെൻറ അവതരണത്തോടെ ആരംഭിക്കും. ഡോ. വൈ.വി. കണ്ണൻ മോഡറേറ്ററായിരിക്കും. അന്നേദിവസം ഡോ. വി. ദിനേശൻ, എൻ. പ്രഭാകരൻ, സജേഷ് പണിക്കർ എന്നിവരുടെ സെഷനുകളും ഉണ്ടാകും. ദൈവക്കരു, മേലേരി എന്നീ ഡോക്യുമെൻററികൾ പ്രദർശിപ്പിക്കും. രണ്ടാം ദിവസം 'ഗോത്രജീവിതം പ്രതിരോധത്തിെൻറ അടയാളങ്ങൾ' എന്ന വിഷയം എം.എ. റഹ്‌മാൻ അവതരിപ്പിക്കും. ഇ.പി. രാജഗോപാലൻ, ഇ. ഉണ്ണികൃഷ്ണൻ, പി.കെ. സുരേഷ്‌കുമാർ എന്നിവർ സംസാരിക്കും. ഗോത്രസ്മൃതി, കനലാടി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും. ഫോൺ: 9865280511.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.