പഴയ പാഠപുസ്തകങ്ങള്‍ ഓര്‍ത്തെടുത്ത് അജാനൂരി​െൻറ മുത്തശ്ശിമാര്‍

അജാനൂര്‍: വായന പക്ഷാചരണത്തി​െൻറ ഭാഗമായി അജാനൂര്‍ ഗവ. ഫിഷറീസ് യു.പി സ്‌കൂളില്‍ മുത്തശ്ശി വായന തുടങ്ങി. 1942ല്‍ ആരംഭിച്ച വിദ്യാലയത്തിലെ ഒന്നാംക്ലാസുകാരി സരോജിനി അമ്മയാണ് പഴയകാല പാഠപുസ്തകങ്ങളിലെ കവിതകളും കഥകളും ഓര്‍ത്തെടുത്തത്. കവിതകളോരോന്ന് വരി തെറ്റാതെ ഈണം നഷ്ടപ്പെടാതെ 82ാം വയസ്സിലും സരോജിനിയമ്മ മധുരമായി ചൊല്ലി. പഴയകാല വിദ്യാലയ അനുഭവങ്ങളും ഓര്‍ത്തെടുത്തു. സ്ഥിരമായി വായിക്കാറുള്ള അവര്‍ക്ക് ഇനി സ്‌കൂള്‍ ലൈബ്രറി അനുഗ്രഹമാകും. ബുധനാഴ്ച എം. മുകുന്ദ​െൻറ കുട നന്നാക്കുന്ന ചോയി, നൃത്തം ചെയ്യുന്ന കുടകള്‍ എന്നീ കൃതികളിലെ കഥാപാത്രങ്ങളെ വലിയ കാന്‍വാസില്‍ ആവിഷ്‌കരിക്കും. തുടര്‍ന്ന് അജാനൂര്‍ കടപ്പുറത്തെ സാമൂഹികപ്രവര്‍ത്തകന്‍ കുട്ടിയേട്ടന്‍ ത​െൻറ ശേഖരത്തിലെ പുസ്തകങ്ങള്‍ വിദ്യാലയത്തിന് കൈമാറും. ഏഴിന് പുതിയ വായന സംസ്‌കാരത്തിന് തുടക്കമിടാനായി വിദ്യാലയം ആവിഷ്‌കരിച്ച് നടപ്പാക്കുന്ന 'ഒരു ഗ്രാമം മുഴുവന്‍ പുസ്തകം വായിക്കുന്നു' പരിപാടി അരങ്ങേറും. ഇതിന് മുന്നോടിയായി നാട്ടിലെ 250ഓളം വീടുകളില്‍ കുട്ടികള്‍ പുസ്തകങ്ങള്‍ എത്തിച്ചു. ഏഴിന് രാവിലെ 11 മുതല്‍ 12 വരെയാണ് പുസ്തകം വായിക്കേണ്ടത്. മികച്ച വായനാകുറിപ്പുകള്‍ കണ്ടെത്തി സമ്മാനവും നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.