ധനസഹായ വിതരണം

കാഞ്ഞങ്ങാട്: ജെ.സി.ഐ കാഞ്ഞങ്ങാടി​െൻറ കാൻസർ രോഗികൾക്കായുള്ള ധനസഹായ പദ്ധതി 'കനിവ്- 2017'​െൻറ ആദ്യഘട്ട നടത്തി. നെല്ലിത്തറ ഗ്രീൻവാലിയിൽ നടന്ന പരിപാടിയിൽ സോൺ പ്രസിഡൻറ് കെ.വി. സതീശൻ ധനസഹായം വിതരണം ചെയ്തു. വി.കെ. സജിത്കുമാർ അധ്യക്ഷത വഹിച്ചു. അബ്ദുന്നാസർ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എൻ. സുരേഷ് സ്വാഗതവും ഡോ. നിതാന്ത് ബാൽശ്യാം നന്ദിയും പറഞ്ഞു. ആദ്യഘട്ടത്തിൽ 11 രോഗികൾക്കാണ് സഹായം നൽകിയത്. പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.