പി.എൻ. പണിക്കർ അനുസ്മരണസമ്മേളനം

ചൊക്ലി: കവിയൂർ രാജൻസ്മാരക വായനശാലയിൽ പി.എൻ. പണിക്കർ അനുസ്മരണവും പുസ്തകപരിചയവും നടത്തി. എൻ.പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. -------------------ബിനോയ് വിശ്വൻ------------------------- അനുസ്മരണപ്രഭാഷണം നടത്തി. കെ.എം. ഋതുപർണ പുസ്തകപരിചയം നടത്തി. സി. ചന്ദ്രൻ, ടി.ടി.കെ. ശശി, സി. മോഹനൻ, കെ.പി. ജയപ്രകാശ് എന്നിവർ സംസാരിച്ചു. ഇനി നമുക്ക് കൂട്ട് മഷിപ്പേന മാത്രം പെരിങ്ങത്തൂർ: ചൊക്ലി ഉപജില്ലയിലെ കാടാങ്കുനി യു.പി സ്കൂളിലെ മുഴുവൻപേരും ഇനി ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും മഷിപ്പേനയെ മാത്രം. ഇതി​െൻറ ഭാഗമായി സ്കൂൾ പരിസ്ഥിതി ക്ലബി​െൻറ നേതൃത്വത്തിൽ ആവിഷ്കരിച്ച 'സ്നേഹിക്കാം മഷിപ്പേന' പദ്ധതിക്ക് തുടക്കമായി. സ്കൂളി​െൻറ തനത് പ്രവർത്തനങ്ങളിലൊന്നാണ് പദ്ധതി. ആദ്യഘട്ടമെന്ന നിലയിൽ ക്ലബി​െൻറ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻപേർക്കും സൗജന്യമായി മഷിപ്പേന നൽകി. സ്കൂളിൽ നടക്കുന്ന അസംബ്ലികളിൽ പ്ലാസ്റ്റിക് നിർമാർജനപ്രവർത്തനങ്ങൾക്ക് രൂപരേഖ തയാറാക്കുകയും മഷിപ്പേന പ്രചാരണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. ചൊക്ലി ബി.പി.ഒ രഹന മഷിപ്പേന പ്രചാരണപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ. പവിത്രൻ അധ്യക്ഷത വഹിച്ചു. സമീപത്തെ വിദ്യാലയങ്ങളിൽ മഷിപ്പേനയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്, പോസ്റ്റർ പതിക്കൽ, ഫോട്ടോ പ്രദർശനം, ബോധവത്കരണം, സുഹൃദ്ക്കൂട്ടായ്മ എന്നിവ സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.