പന്ന്യന്നൂർ ബാങ്ക്: പ്രഭാത, സായാഹ്നശാഖ തുറന്നു

പെരിങ്ങത്തൂർ: പന്ന്യന്നൂർ സർവിസ് സഹകരണ ബാങ്കി​െൻറ പ്രഭാത, സായാഹ്ന ശാഖ താഴെ പൂക്കോത്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് പി. ഹരിന്ദ്രൻ അധ്യക്ഷത വഹിച്ചു. ------------------------------------നിക്ഷേപ സ്വീകരണച്ചടങ്ങും-------------------- കെ.വി. സുമേഷ് നിർവഹിച്ചു. മേഖലയിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും പച്ചക്കറികൃഷി പ്രോത്സാഹനപദ്ധതി കാഷ് അവാർഡ് വിതരണവും പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ഇ. കുഞ്ഞബ്ദുല്ല നിർവഹിച്ചു. ഇലക്ട്രോണിക് മണി ട്രാൻസ്ഫർ സേവനം ലഭ്യമാക്കൽ പ്രഖ്യാപനവും സെയ്ഫ് െഡപ്പോസിറ്റ് ലോക്കർ താക്കോൽദാനവും കൂത്തുപറമ്പ് അസി. രജിസ്ട്രാർ പി. രാമദാസ് നിർവഹിച്ചു. ബാങ്ക് മുൻ പ്രസിഡൻറുമാരായ കെ.കെ. പവിത്രൻ, ഇ. വിജയൻ, എ. ഇസ്മായിൽ, വി.എം. സുരേഷ് ബാബു, പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ശൈലജ, ജില്ല പഞ്ചായത്തംഗം ടി.ആർ. സുശീല എന്നിവർ സംസാരിച്ചു. കെ.ഇ. മോഹനൻ സ്വാഗതവും കെ. പവിത്രൻ നന്ദിയും പറഞ്ഞു. ശുചീകരണയജ്ഞം ചൊക്ലി: ചൊക്ലി ജനമൈത്രി െപാലീസി​െൻറ നേതൃത്വത്തിൽ സമ്പൂർണ ശുചീകരണയജ്ഞം നടത്തി. ചൊക്ലി ഗ്രാമപഞ്ചായത്തംഗം പി. ഭാസ്കരൻ ഉദ്ഘാടനം നിർവഹിച്ചു. അഡീഷനൽ എസ്.ഐ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ചൊക്ലി എസ്.ഐ ഫായിസലി സ്വാഗതവും ഷാജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.