ചൊവ്വയിൽ പുതിയ പാലം: പൈലിങ്​ ഒരു മാസത്തിനകം പൂർത്തിയാകും

കണ്ണൂർ: കണ്ണൂരി​െൻറ കുരുക്കഴിക്കാൻ ആരംഭിച്ച ചൊവ്വ പാലം നിർമാണത്തി​െൻറ ഭാഗമായി നടക്കുന്ന പൈലിങ് പ്രവൃത്തി ഒരു മാസത്തിനകം പൂർത്തിയാകും. ഏപ്രിൽ അവസാനമാണ് മൂന്നരക്കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തി​െൻറ പ്രാരംഭപ്രവൃത്തികൾ ആരംഭിച്ചത്. ഇരുഭാഗത്തുമായി 16 പൈലുകളാണ് പൂർത്തിയാവുക. 20 മീറ്റർ നീളത്തിൽ തയാറാകുന്ന പാലത്തി​െൻറ ഒരുവശത്താണ് നടപ്പാത ഒരുങ്ങുക. പഴയ പാലം ഉപയോഗപ്പെടുത്തുന്നരീതിയിലാണ് പ്രവൃത്തി പൂർത്തിയാക്കുകയെന്ന് അധികൃതർ പറഞ്ഞു. കണ്ണൂർ ഭാഗത്തേക്ക് പുതിയ പാലത്തിലൂടെയും തലശ്ശേരി ഭാഗത്തേക്ക് പഴയ പാലത്തിലൂടെയും ഗതാഗതം ക്രമീകരിക്കും. ഇതോടെ ചൊവ്വ മുതൽ കാൽടെക്സ് വരെയുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. 1968ൽ ആണ് ഇപ്പോഴുള്ള പാലം നിർമിച്ചത്. പഴയപാലത്തി​െൻറ പടിഞ്ഞാറുഭാഗത്തായി 20 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് പാലം നിർമിക്കുന്നത്. അടുത്തവർഷം ജനുവരിയോടെ നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിർമാണം ആരംഭിച്ചസമയത്ത് ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട് നിയമപ്രശ്നമുണ്ടായിരുന്നെങ്കിലും പിന്നീട് കേസ് പിൻവലിച്ചതോടെ വേഗത്തലാണ് പ്രവൃത്തി പുരോഗമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.