കൈതക്കാട് വനിത കോളജ് ഉദ്​ഘാടനം നാളെ

ചെറുവത്തൂർ: കൈതക്കാട് നൂറുൽഹുദാ യതീംഖാന കമ്മിറ്റിയുടെ കീഴിലുള്ള അൽവർദാ വനിത കോളജ് നാളെ ഉച്ച രണ്ടിന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യതീംഖാന പ്രസിഡൻറ് ലത്വീഫ് നീലഗിരി അധ്യക്ഷത വഹിക്കും. മഹല്ല് പ്രസിഡൻറ് എം.സി. ഇബ്രാഹീം ഹാജി ഉപഹാരം നൽകും. ജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ കെ.എൻ. അസീസ് ഹാജി, ടി.കെ. ഫൈസൽ, മുനീർ ഹുദവി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.