എസ്.ഐ സുരേന്ദ്രൻ കല്യാട​െൻറ സ്ഥലംമാറ്റം ​ൈട്രബ്യൂണൽ സ്‌റ്റേ ചെയ്തു

ശ്രീകണ്ഠപുരം: പൊലീസ് ഉദ്യോഗസ്ഥനെ ഇടതുഭരണത്തിൽ നിരന്തരം സ്ഥലംമാറ്റി പീഡിപ്പിക്കുന്നതിനെതിരെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഉത്തരവിറക്കി. കുടിയാന്മല എസ്.ഐ സുരേന്ദ്രൻ കല്യാടനെ ഒരു വർഷത്തിനിടെ ഏഴാംതവണ സ്ഥലം മാറ്റിയ നടപടിയാണ് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. ജില്ലക്ക് പുറത്ത് സ്ഥലം മാറ്റിയതിനെതിരെ ഡി.ജി.പി ഉൾപ്പെടെയുള്ളവരെ എതിർകക്ഷികളാക്കി നൽകിയ ഹരജിയിലാണ് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ സ്ഥലംമാറ്റരുതെന്ന് ൈട്രബ്യൂണൽ വിധി പുറപ്പെടുവിച്ചത്. ഒരു വർഷത്തിനിടെ തന്നെ ജില്ലക്ക് പുറത്തേക്കടക്കം സ്ഥലംമാറ്റി പീഡിപ്പിക്കുന്നുവെന്നുകാണിച്ച് സുരേന്ദ്രൻ കല്യാടൻ രണ്ടാം തവണയാണ് ട്രൈബ്യൂണലിനെ സമീപിക്കുന്നത്. ഇക്കാര്യം പരിഗണിച്ചാണ് എതിർകക്ഷികൾക്ക് നോട്ടീസ് പോലും അയക്കാതെ പരാതിക്കാരന് അനുകൂലമായി ഉത്തരവിറക്കിയത്. നേരത്തെ സുരേന്ദ്രൻ കല്യാടനെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയ നടപടി ട്രൈബ്യൂണൽ തടഞ്ഞിരുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടപ്പോൾ സുരേന്ദ്രനെ എറണാകുളം റേഞ്ചിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. ഏഴാം തവണ സ്ഥലംമാറ്റം വന്നതോടെയാണ് സുരേന്ദ്രൻ ട്രൈബ്യൂണലിനെ വീണ്ടും സമീപിച്ചത്. ഓഫിസറെ സ്ഥലംമാറ്റി പീഡിപ്പിക്കുന്ന നടപടിക്കെതിരെ സർക്കാറിനെ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ട്രൈബ്യൂണൽ വിധി വന്നതോടെ സുരേന്ദ്രൻ കുടിയാന്മലയിൽ തന്നെ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.