ഭവനരഹിതർക്ക് ധനസഹായവിതരണം

നീലേശ്വരം: നീലേശ്വരം നഗരസഭാപരിധിയിലെ ഭവനരഹിതരായ ഗുണഭോക്താക്കൾക്ക് ഒന്നാംഗഡു ധനസഹായം വിതരണം ചെയ്തു. 153 പേർക്കുള്ള വിതരണത്തി​െൻറ ഉദ്ഘാടനം എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി. ഗൗരി, അരുൺ തോമസ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. ബാലകൃഷ്ണൻ, പി. രാമചന്ദ്രൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, ഇബ്രാഹീം പറമ്പത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി. വിജയകുമാർ എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ പി. രാധ സ്വാതവും നഗരസഭാ സെക്രട്ടറി കെ. അഭിലാഷ് നന്ദിയും പറഞ്ഞു. സമ്പൂർണ പാർപ്പിട നഗരസഭയാകാനുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വാർഷിക പദ്ധതിയിൽ 17 ലക്ഷം രൂപ മാറ്റിവെച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.