ചളിയും വെള്ളവും നിറഞ്ഞ്​ മുഹ്​യിദ്ദീൻ ജുമാമസ്ജിദ് റോഡ്

ഉദുമ: ബേവൂരിയിൽനിന്നാരംഭിക്കുന്ന മുഹ്യിദ്ദീൻ ജുമാമസ്ജിദ് റോഡ് തകർന്നു. കുഴികളിൽ ചളിവെള്ളം കെട്ടിക്കിടന്ന് കാൽനടപോലും അസാധ്യമായിരിക്കുകയാണ്. ബേവൂരി റോഡിൽനിന്നാരംഭിച്ച് തെരുവത്ത് റോഡിൽ കൂട്ടിമുട്ടുന്ന മുഹ്യിദ്ദീൻ ജുമാമസ്ജിദ് റോഡ് സ്കൂൾ കുട്ടികൾ യാത്ര ചെയ്യുന്ന വഴിയാണ്. ജെ.എം.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, തെരുവത്ത് അംബിക എൽ.പി സ്കൂൾ എന്നീ രണ്ട് വിദ്യാലയങ്ങൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഉദുമ പഞ്ചായത്തിൽ ഒന്നാം വാർഡിൽപെട്ട ഈ റോഡ് ചളിക്കുളമാവാൻ കാരണം ഓവുചാൽ ഇല്ലാത്തതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.