അണിഞ്ഞ വയലിൽ മഴപ്പൊലിമ നാട്ടിയുത്സവം

കോളിയടുക്കം: ചെമ്മനാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അണിഞ്ഞ വയലിൽ നടത്തിയ 'മഴപ്പൊലിമ നാട്ടിയുത്സവം' നാടി​െൻറ ഉത്സവമായി. നൂറോളം സ്ത്രീകൾ പങ്കെടുത്തു. കുടുംബശ്രീ ജില്ല മിഷൻ, മഹിള കിസാൻ സശാസ്ത്രീകരണ പരിയോജന എന്നിവയുടെ സഹകരണത്തോടെ നടത്തിയ നാട്ടിയുത്സവം കാണാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു. കമ്പവലി മത്സരം, ബാലസഭ കുട്ടികളുടെ കാൽപന്തുകളി എന്നിവയും ഉണ്ടായിരുന്നു. ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശകുന്തള കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗീത ബാലകൃഷ്ണൻ, സി.എം. ഷാസിയ, എൻ.വി. ബാലൻ, വി. ഗീത, രേണുക ഭാസ്കരൻ, സി.ഡി.എസ് ചെയർപേഴ്സൻ വി. രമണി, ടി. ജാനകി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.