ജ്യോതിഷപ്രതിഭ പുരസ്​കാരം ഇ.എൻ. ഇൗശ്വരന്​

കണ്ണൂർ: ജ്യോതിഷ വാചസ്പതി കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക ജ്യോതിഷപ്രതിഭ പുരസ്കാരത്തിന് സംസ്കൃത ജ്യോതിഷപണ്ഡിതൻ ഡോ. ഇ.എൻ. ഇൗശ്വരനെ തെരഞ്ഞെടുത്തതായി സ്മാരക ട്രസ്റ്റ് ഭാരവാഹികൾ വാർത്താസമ്മേള നത്തിൽ അറിയിച്ചു. 5001 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജൂലൈ എട്ടിന് രാവിലെ 10ന് മയ്യിൽ ചെക്യാട്ടുകാവ് സ്മാരകമന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ മലയാള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എം. ഭരതൻ പുരസ്കാരം സമ്മാനിക്കും. തുടർന്ന് സാംസ്കാരിക സമ്മേളനം, അക്ഷരശ്ലോക സദസ്സ്, കവിയരങ്ങ് എന്നിവ നടക്കും. വാർത്താസമ്മേളനത്തിൽ ഡോ. സി. ശശിധരൻ, ഡോ. കെ. രാജഗോപാലൻ, മലപ്പട്ടം ഗംഗാധരൻ, ഡോ. സി.കെ. മോഹനൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.