നഴ്​സുമാരുടെ സമരം ഏഴാം ദിവസത്തിലേക്ക്​

കണ്ണൂർ: സുപ്രീംകോടതി നിർദേശ പ്രകാരമുള്ള മിനിമം വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നഴ്സസ് അസോസിയേഷ‍​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം ഏഴാംദിവസത്തിലേക്ക്. നാളെ മുതൽ അശോക ഹോസ്പിറ്റലിലും ജൂലൈ 11 മുതൽ ജില്ലയിലെ മുഴുവൻ ആശുപത്രികളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. എട്ട് മുതൽ കാസർേകാട് ജില്ലയിലും സമരം തുടങ്ങും. കണ്ണൂർ ധനലക്ഷ്മി, ആശിർവാദ്, കൊയിലി, സ്പെഷാലിറ്റി, തളിപ്പറമ്പ് ലൂർദ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാരാണ് കഴിഞ്ഞ ആറ് ദിവസമായി ജോലിക്ക് ഹാജരാവാതെ ആശുപത്രികൾക്കു മുന്നിൽ സമരം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.