വധശ്രമം: എസ്​.ഡി.പി.​െഎ പ്രവർത്തകർ അറസ്​റ്റിൽ

കണ്ണൂർ: ബി.ജെ.പി നേതാവ് എടച്ചേരി ശിവം ഹൗസിൽ സുശീൽകുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് എസ്.ഡി.പി.െഎ പ്രവർത്തകർകൂടി അറസ്റ്റിൽ. ചാലാട് സ്വദേശികളാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. ചാലാട് കെ.വി റോഡിലെ ഷംസിയാസിൽ പി.പി. ഹൻഷാദ്, ജയന്തി റോഡിലെ റസിയാസിൽ പി. മുഹമ്മദ് തമീം എന്നിവരെയാണ് ടൗൺ സി.െഎ പി.വി. രത്നകുമാർ അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ ആറ് എസ്.ഡി.പി.െഎ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചൊവ്വാഴ്ച രണ്ടുപേർകൂടി അറസ്റ്റിലായതോടെ ഇൗ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.