റോഡ്​ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേ​ശം

കണ്ണൂർ: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ (പി.എം.ജി.എസ്.വൈ) ഉൾപ്പെട്ട റോഡുകളുടെ പ്രവൃത്തി വേഗത്തിലാക്കാൻ പി.കെ. ശ്രീമതി എം.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികൾ അവലോകനം ചെയ്യുന്നതിനുള്ള ഡിസ്ട്രിക്ട് ഡെവലപ്മ​െൻറ് കോഓഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു എം.പി. പേരാവൂർ ബ്ലോക്കിലെ കല്ലടിമുക്ക്-തുണ്ടിയിൽ റോഡ്, പയ്യന്നൂർ ബ്ലോക്കിലെ കാര്യപ്പള്ളി--പെടേന, ചെറുപുഴ--മുലപ്ര റോഡുകൾ, തളിപ്പറമ്പ് ബ്ലോക്കിലെ പാച്ചേനി--വട്ടയറ, പൊക്കുണ്ട്--നടുവിൽ റോഡുകൾ എന്നിവക്കാണ് ഇതിനകം കേന്ദ്ര അംഗീകാരം ലഭിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി അനുവദിക്കപ്പെട്ട തുകകൾ, എം.പി ഫണ്ട് എന്നിവ ചെലവഴിക്കുന്നതിൽ വേണ്ടത്ര ജാഗ്രതയുണ്ടാകുന്നില്ലെന്ന് എം.പി കുറ്റപ്പെടുത്തി. കേന്ദ്രപദ്ധതികളിൽ പലതും തദ്ദേശസ്ഥാപന മേധാവികളുടെ ശ്രദ്ധയിൽക്കൊണ്ടുവരാൻപോലും സാധിക്കുന്നില്ല. പഞ്ചായത്ത് ഓഫിസുകളിൽ പ്രദേശത്ത് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത- എം.പി ഫണ്ട് പദ്ധതികളുടെ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കാൻ സംവിധാനമുണ്ടാകണമെന്നും അവർ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനും നാടി​െൻറ വികസനത്തിനുമായുള്ള ഫണ്ടുകൾ ശരിയായരീതിയിൽ ചെലവഴിക്കുന്നതിൽ ബന്ധപ്പെട്ട എല്ലാവരുടെ ഭാഗത്തുനിന്നും തികഞ്ഞ ജാഗ്രത അനിവാര്യമാണെന്ന് പി. കരുണാകരൻ എം.പി അഭിപ്രായപ്പെട്ടു. കേന്ദ്രസർക്കാറി​െൻറ നാഷനൽ സോഷ്യൽ അസിസ്റ്റൻറ്സ് േപ്രാഗ്രാമിനു കീഴിലുള്ള വയോജന പെൻഷൻ പദ്ധതിയുടെ ഗുണഫലം അർഹതപ്പെട്ടവർക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശം നൽകി. ദരിദ്രകുടുംബങ്ങൾക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ ലഭിക്കുന്ന പ്രധാനമന്ത്രി ഉജ്വൽ യോജനയെക്കുറിച്ചുള്ള വിവരങ്ങളും താഴേക്കിടയിലെത്തിക്കാൻ നടപടിയെടുക്കണം. 1793 അപേക്ഷകരിൽ 843 പേർക്ക് ഗ്യാസ് കണക്ഷൻ ലഭ്യമാക്കിയതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ഗ്രാമീണമേഖലയിലെ ഭവനനിർമാണ സഹായപദ്ധതിയായ പി.എം.എ.വൈയുടെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിന് നിലവിലെ സാമൂഹിക-സാമ്പത്തിക, -ജാതി സെൻസസ് പട്ടിക മാനദണ്ഡമാക്കുന്നതിനാൽ അർഹതപ്പെട്ട പലർക്കും ഇതി​െൻറ ഗുണഫലം ലഭിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. സംസ്ഥാന സർക്കാറി​െൻറ പാർപ്പിടപദ്ധതിയായ ലൈഫിനായി നടത്തിയ സർവേ ഗ്രാമസഭകൾ അംഗീകരിക്കുന്നമുറക്ക് അതിൽനിന്ന് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ അനുമതിനൽകണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. പട്ടികജാതി കോളനികളിൽ കുടിവെള്ളപദ്ധതികൾ ആരംഭിക്കുന്നതിനായുള്ള രാജീവ് ഗാന്ധി കുടിവെള്ളപദ്ധതികളുടെ പ്രവർത്തനം വേഗത്തിലാക്കുന്നതിന് ബന്ധപ്പെട്ട ബി.ഡി.ഒമാർ, എൻജിനീയർമാർ എന്നിവരുടെ യോഗം അടുത്തയാഴ്ച വിളിച്ചുചേർക്കാനും തീരുമാനമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരം 2016-17 മുതൽ 100 കോടിയോളം രൂപ ചെലവഴിച്ചതായി ദാരിദ്യ്ര ലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടർ അറിയിച്ചു. ഇതിൽ 2016 െസപ്റ്റംബർ മുതൽ 28 കോടി രൂപ തൊഴിലാളികളുടെ കൂലിയിനത്തിൽ കേന്ദ്രസർക്കാറിൽനിന്ന് ലഭിക്കാൻ ബാക്കിയുണ്ട്. ഇക്കാര്യം കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ യോഗം തീരുമാനിച്ചു. തൊഴിലുറപ്പു പദ്ധതിപ്രകാരം ചെലവഴിക്കുന്ന തുകയുടെ നിശ്ചിതശതമാനം നിർമാണസാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി ഉപയോഗിക്കണമെന്ന നിബന്ധന പാലിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരുടെ ഭാഗത്തുനിന്നുള്ള വിമുഖതകാരണം സാധിക്കുന്നില്ലെന്ന് യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ കർശനനിർദേശം നൽകാനും യോഗം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനപ്രകാരം വിവിധ ബ്ലോക്കുകളിൽ നടപ്പാക്കിവരുന്ന നീർത്തട പരിപാലന പദ്ധതികൾക്കായി ഇതിനകം ചെലവഴിച്ച 1.5 കോടി രൂപ കേന്ദ്രസർക്കാറിൽനിന്ന് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. യഥാസമയം ഫണ്ട് ലഭിക്കാത്തത് കാരണം പദ്ധതികൾ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാനാവാത്ത സ്ഥിതിയാണെന്നും യോഗം വിലയിരുത്തി. മേയർ ഇ.പി. ലത, എം.എൽ.എമാരായ സി. കൃഷ്ണൻ, ടി.വി. രാജേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രതിനിധി കെ.പി. ദിലീപ്, ദാരിദ്യ്ര ലഘൂകരണവിഭാഗം േപ്രാജക്ട് ഡയറക്ടർ കെ.എം. രാമകൃഷ്ണൻ, എ.ഡി.സി ജനറൽ കെ. പ്രദീപൻ, ജനപ്രതിനിധികൾ, വകുപ്പുമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.