മോദി സന്ദർശനം അപ്​ഡേറ്റഡ്​

മോദി സന്ദർശനം അപ്ഡേറ്റഡ് പേജ് ഏഴിലെ പ്രധാനമന്ത്രി ഇസ്രായേലിൽ എന്ന വാർത്തയുടെ അപ്ഡേറ്റഡ് ഫയൽ. ഏഴാം പേജിൽ തന്നെ നന്നായി വെക്കുക പ്രധാനമന്ത്രിക്ക് ഇസ്രായേലിൽ ഉൗഷ്മള സ്വീകരണം ന്യൂഡൽഹി: ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി തെൽ അവീവിലെത്തിയ നരേന്ദ്ര മോദിക്ക് ഉൗഷ്മള വരവേൽപ്. ബെൻഗൂറിയൻ വിമാനത്താവളത്തിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഹിന്ദിയിൽ സ്വാഗതമോതി, ''ആപ് കാ സ്വാഗത് ഹെ, മേരെ ദോസ്ത്.'' ഇത് ചരിത്ര സന്ദർശനമാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. മുമ്പ് പോപ്പിനെയും യു.എസ് പ്രസിഡൻറിനെയും സ്വീകരിക്കാനെത്തിയപോലെ പ്രോേട്ടാകോൾ മറികടന്ന് നെതന്യാഹു തന്നെ നേരിട്ട് വിമാനത്താവളത്തിലെത്തിയാണ് മോദിയെ സ്വീകരിച്ചത്. കണ്ടയുടൻ ഇരുവരും മൂന്നുവട്ടം ആലിംഗനം ചെയ്തു. മന്ത്രിസഭാംഗങ്ങളെല്ലാം വിമാനത്താവളത്തിലെത്തിയിരുന്നു. ഭീകരതയടക്കമുള്ള പൊതുഭീഷണികളെ നേരിടുന്നതിന് സംയുക്തമായി ശ്രമംനടത്തുമെന്ന് ഇരു പ്രധാനമന്ത്രിമാരും പറഞ്ഞു. ആദ്യ കൂടിക്കാഴ്ചയിൽ ഇന്ത്യ–ഇസ്രായേൽ ബന്ധത്തിൽ ആകാശമാണ് പരിധി എന്ന് മോദി പറഞ്ഞിരുന്നത് അനുസ്മരിച്ച നെതന്യാഹു, ആകാശംപോലും പരിധിയല്ല എന്ന് കൂട്ടിച്ചേർത്തു. 70 വർഷമായി ഇന്ത്യൻ പ്രധാനമന്ത്രിയെ കാത്തിരിക്കുകയായിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. 41 വർഷം മുമ്പ് യുഗാണ്ടയിൽ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനിടെ മരിച്ച നെതന്യാഹുവി​െൻറ സഹോദരൻ യോനാഥൻ നെതന്യാഹുവിനെ മോദി അനുസ്മരിച്ചു. വിമാനത്താവളത്തിൽനിന്ന് മോദി നെതന്യാഹുവിനും കൃഷിമന്ത്രി ജറി ഏരിയലിനുമൊപ്പം മോഷാവ് മിഷ്മർ അഷീവയിലെ ഡാൻസിഗർ ഫ്ലവർ ഫാം സന്ദർശിച്ചു. ഇവിടത്തെ ഒരിനം സൂര്യകാന്തിപ്പൂവിന് സന്ദർശന സ്മരണാർഥം മോദിയുടെ പേര് നൽകുകയും ചെയ്തു. തുടർന്ന് ഹോളോകാസ്റ്റ് ഇരകളുടെ സ്മരണകളുറങ്ങുന്ന യാദ് വാഷിം മെമ്മോറിയൽ മ്യൂസിയവും മോദി സന്ദർശിച്ചു. ബുധനാഴ്ച മോദിയും നെതന്യാഹുവും ഉഭയകക്ഷി വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തും. ഇരുരാജ്യങ്ങളെയും പൊതുവായി ബാധിക്കുന്ന കാര്യങ്ങളും ഭീകരതപോലുള്ള ആഗോള വെല്ലുവിളികൾ നേരിടുന്നതും ചർച്ചയിൽ വിഷയമാവും. പ്രസിഡൻറ് റ്യൂെവൻ റുവി റിവ്ലിനുമായും പ്രമുഖ കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി കൂടിക്കാഴ്ച നടത്തും. മുംബൈ ഭീകരാക്രമണത്തി​െൻറ ഇര ഹോൾട്സ്ബർഗ് മോഷെയെയും പ്രധാനമന്ത്രി സന്ദർശിക്കും. 1918െല ഹൈഫ ആക്രമണത്തിനിടെ മരിച്ച ഇന്ത്യൻ സൈനികർക്ക് മോദി ആദരാഞ്ജലിയർപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.