തൊഴിലുറപ്പ്​ കുടിശ്ശിക ഉടൻ നൽകണം

കണ്ണൂർ: തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശികയായ ഒമ്പതു മാസത്തെ വേതനം നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. കർഷക തൊഴിലാളികളുടെ അതിവർഷാനുകൂല്യമടക്കം കുടിശ്ശികയായ 350 കോടി രൂപ ഉടൻ വിതരണം ചെയ്യുക, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കുക, വിലക്കയറ്റം തടയാൻ അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഫെഡറേഷൻ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തുശൂർ ചീഫ് ഒാഫിസിലേക്ക് ജൂലൈ 18ന് നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കാനും തീരുമാനിച്ചു. ജില്ല പ്രസിഡൻറ് എൻ.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി. സൂര്യദാസ് അധ്യക്ഷത വഹിച്ചു. പൊന്നേമ്പത്ത് ചന്ദ്രൻ, ജി.ബാബു, സി. വിജയൻ, മാവില ബാലൻ നമ്പ്യാർ, കണ്ട്യത്ത് ഗോവിന്ദൻ, കെ.വി. കുഞ്ഞപ്പൻ മാസ്റ്റർ, വള്ളിൽ നാരായണൻ, െക.എം. പീറ്റർ, കെ.പി. വസന്ത, അബ്രഹാം കുട്ടുങ്കൽ, വി.പ്രകാശൻ, ഒ.ദാസൻ, കെ. രാഘവൻ, കുനിമ്മൽ രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.