ലളിതകല അക്കാദമി ദേശീയ ദാരുശിൽപ ക്യാമ്പ്​ അഞ്ചു മുതൽ

കാസർകോട്: കേരള ലളിതകല അക്കാദമിയുടെ പത്തുദിവസം നീണ്ടുനിൽക്കുന്ന ദാരുശിൽപശാല ജൂലൈ അഞ്ചു മുതൽ 14 വരെ ബേക്കൽകോട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂലൈ അഞ്ചിന് വൈകീട്ട് അഞ്ചിന് ടി. പത്മനാഭൻ ഉദ്ഘാടനംചെയ്യും. ജൂലൈ ഏഴിന് അഞ്ചുമണിക്ക് കവിയരങ്ങ്, ഒമ്പതിന് അഞ്ചുമണിക്ക് യക്ഷഗാനം, 11ന് ഉമ്പായിയുടെ ഗസൽസന്ധ്യ, 13ന് കാലഭൈരവൻ നാടകം എന്നിവയുണ്ടാകും. വാർത്താസമ്മേളനത്തിൽ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രൻ, രവീന്ദ്രൻ തൃക്കരിപ്പൂർ, ജില്ല ഇൻഫർമേഷൻ ഒാഫിസർ ഇ.വി. സുഗതൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.