വിദ്യാലയ അന്തരീക്ഷം തകര്‍ക്കാൻ അനുവദിക്കരുത്​ ^സര്‍വകക്ഷി യോഗം

വിദ്യാലയ അന്തരീക്ഷം തകര്‍ക്കാൻ അനുവദിക്കരുത് -സര്‍വകക്ഷി യോഗം കാഞ്ഞങ്ങാട്: വിദ്യാലയത്തിലെത്തുന്ന ഓരോ വിദ്യാർഥിയുടെയും ആത്യന്തികമായ ലക്ഷ്യം വിദ്യാഭ്യാസമാണ്. ഇത് തകര്‍ക്കുന്ന ഒരു നടപടിയും കലാലയങ്ങളില്‍ പാടില്ലെന്ന് കാഞ്ഞങ്ങാട് നടന്ന ജനപ്രതിനിധികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പി.ടി.എ അംഗങ്ങളുടെയും വിദ്യാര്‍ഥി പ്രതിനിധികളുടെയും യോഗത്തില്‍ തീരുമാനിച്ചു. നഗരസഭയുടെയും പൊലീസി​െൻറയും നേതൃത്വത്തില്‍ നടത്തിയ യോഗം ഡിവൈ.എസ്.പി കെ. ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് സി.ഐ സി.കെ. സുനില്‍കുമാര്‍, അജാനൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ വെള്ളിക്കോത്ത്, എസ്.ഐ കെ. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാലയങ്ങളില്‍ പുറമെനിന്നുള്ള ഇടപെടലുകള്‍ പാടില്ല. രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി െപാലീസി​െൻറ സഹായത്തോടെ കമ്മിറ്റി രൂപവത്കരിക്കും. പൊതുസ്ഥലങ്ങളില്‍ പ്രചാരണ ബോര്‍ഡുകളും കൊടിതോരണങ്ങളും പരമാവധി ഒഴിവാക്കുന്നതിനും സമരങ്ങള്‍ പഠനത്തെ ബാധിക്കാത്ത രീതിയിലുള്ള പ്രകടനങ്ങളാക്കി ചുരുക്കുന്നതിനും വാഹനങ്ങളുടെയും മൊബൈലി‍​െൻറയും ഉപയോഗം നിയന്ത്രിക്കാനും യോഗത്തില്‍ ധാരണയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.