റേഷൻ: മുൻഗണന നിർണയത്തിലെ അപാകതകൾ പരിഹരിക്കണം -സി.പി.എം കാസർകോട്: പുതിയ റേഷൻകാർഡുകളിൽ മുൻഗണന പട്ടിക നിർണയത്തിലെ ഗുരുതര അപാകതകൾ പരിഹരിക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രൻ ഭക്ഷ്യമന്ത്രിക്ക് നിവേദനമയച്ചു. മുൻഗണന പട്ടികയിൽ അർഹരായ കുടുംബങ്ങൾ ഒഴിവാക്കപ്പെട്ടപ്പോൾ ഉയർന്ന വരുമാനമുള്ള പല കുടുംബങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങൾ തയാറാക്കിയ യഥാർഥവിവരങ്ങൾ സ്വീകരിക്കാതെയാണ് ഗുരുതര പിശകുകളും അപാകതകളും വരുത്തിയത്. റേഷൻ ആനുകൂല്യങ്ങൾ ലഭിക്കേണ്ട നിരവധി കുടുംബങ്ങളെ ഇത് കൂടുതൽ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്നും നിവേദനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.