കോൺഗ്രസ് നേതാവി​െൻറ കാർഷിക വിളകൾ നശിപ്പിച്ചു

പയ്യന്നൂർ: കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എ.പി. നാരായണ​െൻറ വീട്ടുപറമ്പിലെ കാർഷിക വിളകളും ഫർണിച്ചറും വെട്ടിനശിപ്പിച്ചു. പുതിയങ്കാവിലെ വീട്ടുപറമ്പിലുണ്ടായിരുന്ന വാഴയും വരാന്തയിലുണ്ടായിരുന്ന ഫർണിച്ചറും പൂച്ചെട്ടികളുമാണ് ഞായറാഴ്ച രാത്രി നശിപ്പിച്ചത്. നാരായണനും ഭാര്യയും മക​െൻറ വീട്ടിലായിരുന്നു. അയൽവാസികളാണ് രാവിലെ വിവരമറിയിച്ചത്. നാരായണ​െൻറ പരാതിയെ തുടർന്ന് പയ്യന്നൂർ എസ്.ഐ അശോക​െൻറ നേതൃത്വത്തിൽ പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. സംഭവത്തിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. കെ. ജയരാജ്, കെ.വി. ഭാസ്കരൻ, ഇ.പി. ശ്യാമള, എം. വത്സല, കെ.കെ. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു. ടി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.