കൗൺസലിങ്​ ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു

കണ്ണൂർ: ഗവ. വനിത ഐ.ടി.ഐയിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന എൻ.സി.വി.ടി അംഗീകാരമുള്ള കോഴ്സുകളിലേക്കുളള ഒന്നാംഘട്ട കൗൺസലിങ്ങിന് അർഹരായവരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പങ്കെടുക്കുന്നവർ ആറിന് രാവിലെ 9.30ന് രക്ഷിതാവിനൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഐ.ടി.ഐയിൽ ഹാജരാകണം. മറ്റു സ്ഥാപനങ്ങളിൽ പഠനം തുടരുന്നവർ ടി.സി ഹാജരാക്കേണ്ടതില്ല. കൗൺസലിങ്ങിൽ പങ്കെടുക്കേണ്ടവരുടെ ഇൻഡക്സ് മാർക്ക്. ഈഴവ/തീയ, മുസ്ലിം, ഓപൺ കാറ്റഗറി, മറ്റു പിന്നാക്ക ഹിന്ദുക്കൾ - 195, ലാറ്റിൻ കാത്തലിക്, ടെക്നിക്കൽ ഹൈസ്കൂൾ, ഓർഫൻ, മറ്റു പിന്നാക്ക ക്രിസ്ത്യാനികൾ - മുഴുവനും, പട്ടികജാതി - 145, പട്ടികവർഗം -മുഴുവനും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.