റീസർവേ രേഖകൾ ഭൂവുടമകൾക്ക് പരിശോധിക്കാം

കാസർകോട്: ഹോസ്ദുർഗ് താലൂക്കിൽ ഉദുമ, പള്ളിക്കര, പള്ളിക്കര -രണ്ട്, ഹോസ്ദുർഗ്, ചെറുവത്തൂർ, പിലിക്കോട്, മാണിയാട്ട്, കീക്കാൻ, ചിത്താരി, അജാനൂർ എന്നീ വില്ലേജുകളുടെ റിസർവേ പ്രവർത്തനം പൂർത്തിയായി. ഭൂമി റീസർവേ ചെയ്ത റെേക്കാഡുകൾ ബന്ധപ്പെട്ട റീസർവേ ക്യാമ്പ് ഓഫിസുകളിൽ സജ്ജമാക്കിയിട്ടുണ്ട്. അത് പരിശോധിച്ച് ഭൂമിയുടെ അതിർത്തി, വിസ്തീർണം, ഭൂവുടമയുടെ പേര് എന്നിവ കൃത്യമായി വന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് റീസർവേ സ്പെഷൽ ടീം കോഒാഡിനേറ്റർ അറിയിച്ചു. റീസർവേ റെേക്കാഡുകളിൽ ഭൂവുടമയുടെ വിവരങ്ങൾ ശരിയായി വന്നിെല്ലങ്കിൽ ഭാവിയിൽ നികുതി അടക്കുന്നതിനും വസ്തു കൈമാറ്റം ചെയ്യുന്നതിനും ഭൂമി സംബന്ധമായി വരുന്ന മറ്റെല്ലാ ആവശ്യങ്ങൾക്കും തടസ്സം വരാനിടയുണ്ട്. ഉദുമ വില്ലേജിലെ ഭൂവുടമകൾക്ക് ഉദുമ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും പള്ളിക്കര- രണ്ട് വില്ലേജിലെ ഭൂവുടമകൾക്ക് വില്ലേജ് ഓഫിസ് പരിസരത്തെ വെസ്റ്റൻഡ് റസിഡൻസി ഹാളിലും സജ്ജീകരിച്ചിരിക്കുന്ന ക്യാമ്പ് ഓഫിസുകളിൽ റീസർവേ റെേക്കാഡുകൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്താം. മറ്റു വില്ലേജുകളും ബ്രാക്കറ്റിൽ ക്യാമ്പ് ഓഫിസുകളും: പള്ളിക്കര വില്ലേജ് (പള്ളിക്കര സി.ഡി.എസ് ഹാൾ), കീക്കാൻ വില്ലേജ് (കീക്കാൻ കോഓപറേറ്റിവ് ബാങ്ക് ഹാൾ), ചിത്താരി വില്ലേജ് (വില്ലേജ് ഓഫിസ്), അജാനൂർ വില്ലേജ് (അജാനൂർ കുടുംബശ്രീ കമ്യൂണിറ്റി ഹാൾ), ഹോസ്ദുർഗ് വില്ലേജ് (എൽ.ഐ.സി ഓഫിസിനു സമീപത്തെ ഹോസ്ദുർഗ് സൂപ്രണ്ട് ഓഫിസ്), ചെറുവത്തൂർ വില്ലേജ് (ചെറുവത്തൂർ പഞ്ചായത്ത് ഹാൾ, അനക്സ് ബിൽഡിങ്, പിലിക്കോട്), കാലിക്കടവ് (സൂപ്രണ്ട് ഓഫിസ്), മാണിയാട്ട് വില്ലേജ് (മാണിയാട്ട് സൂപ്രണ്ട് ഓഫിസ്). ഭൂവുടമകൾ റീസർവേ റെേക്കാഡുകളുടെ പരിശോധന നിർബന്ധമായും നടത്തണമെന്ന് റീസർവേ സ്പെഷൽ ടീം കോഒാഡിനേറ്റർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.