നെല്യാടിയില്‍ പാതയോര പരിധി ലംഘിച്ച് ബാര്‍

മംഗളൂരു: സുപ്രീം കോടതി വിധി പാലിക്കാതെ ദേശീയപാത 75ല്‍ നെല്യാടിയില്‍ ബാര്‍ പ്രവർത്തിക്കുന്നതായി പരാതി. സംസ്ഥാനത്ത് പാതയോര പരിധിക്കകത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ മദ്യശാലകളും ജൂണ്‍ 30ന് അടച്ചിരുന്നു. ബാറി‍​െൻറ മുന്‍ഭാഗം അടച്ച് പിന്നില്‍ സൗകര്യം ഒരുക്കിയാണ് വില്‍പന. പരിസരത്തെ അഴുക്കുചാലിന് കുറുകെ കവുങ്ങിന്‍തടികള്‍ ചേർത്തുവെച്ച് സമാന്തര വഴിയും ഒരുക്കി. പ്രമുഖ പാർട്ടി നേതാവി‍​െൻറ ബിനാമി സ്ഥാപനമായതിനാല്‍ എക്സൈസ് അധികൃതര്‍ നടപടി സ്വീകരിക്കാന്‍ ഭയപ്പെടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.