പയ്യാവൂർ സഹകരണ ബാങ്ക് റുപേ കെ.സി.സി കാർഡ് വിതരണോദ്​ഘാടനം

പയ്യാവൂർ: പയ്യാവൂർ സർവിസ് സഹകരണ ബാങ്ക് കണ്ണൂർ ജില്ല സഹകരണ ബാങ്കുമായി സഹകരിച്ച് നബാർഡി​െൻറ സഹായത്തോടെ കർഷകർക്ക് നൽകുന്ന റുപേ കെ.സി.സി കാർഡ് വിതരണോദ്ഘാടനം ഇന്നസ​െൻറ് എം.പി കർഷകൻ പ്രമോജ് മച്ചികാട്ടിന് നൽകി നിർവഹിച്ചു. ബാങ്ക് പ്രസിഡൻറ് ടി.എം. ജോഷി അധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി എം.വി. രാജേഷ്കുമാർ, പഞ്ചായത്ത് മെംബർ കെ.ടി. അനിൽകുമാർ, ബാങ്ക് ഡയറക്ടർമാരായ ടി. ഉമ്മർ, മാത്യു കണികാതോട്ടം എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലയിൽ എ.ടി.എം കാർഡുള്ള നാലാമത്തെയും മലയോര മേഖലയിലെ ആദ്യത്തെയും സർവിസ് സഹകരണ ബാങ്കാണ് പയ്യാവൂർ. ബാങ്കിൽ നിലവിലുള്ള മുഴുവൻ കാർഷിക വായ്പക്കാർക്കും എ.ടി.എം കാർഡ് നൽകുമെന്നും മെംബർമാർ ആധാർ കാർഡി​െൻറ കോപ്പിയും ഫോട്ടോയും സഹിതം ബ്രാഞ്ചുകളിൽ ബന്ധപ്പെടണമെന്നും പ്രസിഡൻറ് ടി.എം. ജോഷി അറിയിച്ചു. ഈ എ.ടി.എം കാർഡ് ഉപയോഗിച്ച്‌ ഇന്ത്യയിൽ എവിടെയുമുള്ള എ.ടി.എം കൗണ്ടറിൽനിന്നും തുക പിൻവലിക്കാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.