മാലിന്യം തള്ളാനെത്തിയ വണ്ടി പിടികൂടി പിഴയിട്ടു

ചെറുപുഴ: ഗൃഹപ്രവേശത്തിന് സദ്യ ഒരുക്കിയതി​െൻറ മാലിന്യങ്ങള്‍ പുഴയിലൊഴുക്കാനെത്തിയ വാഹനം പിടികൂടി പിഴയിട്ടു. ഞായറാഴ്ച രാത്രി മാലിന്യങ്ങളുമായി കാര്യങ്കോട് പുഴയുടെ പാടിയോട്ടുചാല്‍ നെടുങ്കല്ല് പാലത്തിനു സമീപത്തുകണ്ട ജീപ്പ് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസി​െൻറ അന്വേഷണത്തില്‍ കാര്യങ്കോട് പുഴയുടെ പെരിങ്ങോം-വയക്കര പഞ്ചായത്തിലുള്‍പ്പെട്ട ഭാഗത്താണ് മാലിന്യം നിക്ഷേപിച്ചതെന്ന് കണ്ടെത്തി. തുടര്‍ന്ന് മാലിന്യങ്ങള്‍ നിറച്ച വണ്ടി പെരിങ്ങോം-വയക്കര പഞ്ചായത്തധികൃതര്‍ക്ക് കൈമാറി. 15000 രൂപ പിഴയടപ്പിച്ചശേഷം വണ്ടി വിട്ടുകൊടുത്തു. ഈസ്റ്റ് എളേരി മണ്ഡപം സ്വദേശി രാഹുല്‍, ചിറ്റാരിക്കാല്‍ സ്വദേശി എം. പ്രകാശ് എന്നിവരാണ് സദ്യയുടെ അവശിഷ്ടങ്ങള്‍ പുഴയിലൊഴുക്കാന്‍ ശ്രമിച്ച് കുടുങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.