must+ അഞ്ച്​ സു​പ്രീംകോടതി ബെഞ്ചുകൾ കടലാസ്​ രഹിതം

അവധി കഴിഞ്ഞപ്പോൾ കോടതിമുറികളിലും മാറ്റം ന്യൂഡൽഹി: സുപ്രീംകോടതി പൂർണമായും കടലാസ് രഹിതമാക്കാനുള്ള പദ്ധതിക്ക് തിങ്കളാഴ്ച തുടക്കമായി. സുപ്രീംകോടതിയിലെ അഞ്ച് ബെഞ്ചുകൾ കടലാസ് മുക്തമാക്കി ഡിജിറ്റലൈസ് ചെയ്ത് പ്രവർത്തനം തുടങ്ങി. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറി​െൻറ നേതൃത്വത്തിലുള്ള ബെഞ്ച് ഡിജിറ്റലായതോടെ പലപ്പോഴും കേസ് ഫയലുകൾ എടുക്കാനായി അദ്ദേഹം കോടതി സ്റ്റാഫി​െൻറ സഹായം തേടിയെങ്കിലും കോടതി നടപടികൾ സുഗമമായി നീങ്ങി. ജഡ്ജിമാരുടെ മുന്നിലെ ഡയസിൽ ഫയലുകൾ കുന്നുകൂടി കിടക്കുന്നത് കാണാത്തത് വലിയ ആശ്വാസമാണെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ പുതിയ സംവിധാനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ, ഡിജിറ്റലിലേക്ക് മാറിയ മറ്റു ബെഞ്ചുകളിലെ ചില ജഡ്ജിമാർ ഡിജിറ്റൽവത്കരണത്തി​െൻറ പ്രയാസം മറികടക്കാൻ കടലാസ് രേഖകൾ പരിശോധിച്ച അനുഭവവുമുണ്ടായി. ആറേഴ് മാസത്തിനകം സുപ്രീംകോടതി പൂർണമായും കടലാസ് രഹിതമാക്കാനാണ് കഴിഞ്ഞ മാർച്ച് 23ന് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. മധ്യവേനലവധി കഴിഞ്ഞ് എത്തിയപ്പോൾ ഡിജിറ്റൽവത്കരണത്തിനിടയിൽ കോടതിമുറികളിലും സുപ്രീംകോടതി തിങ്കളാഴ്ച മാറ്റം വരുത്തി. ഇത് വ്യവഹാരികളിലും അഭിഭാഷകരിലും ആശയക്കുഴപ്പമുണ്ടാക്കി. ചില കോടതിമുറികൾ അനുബന്ധ സമുച്ചയത്തി​െൻറ ഒന്നാം നിലയിലേക്ക് മാറ്റി. ആറ്, ഏഴ്, എട്ട്, ഒമ്പത് കോടതിമുറികളാണ് ഇങ്ങനെ മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.