ബസ്​ കാത്തിരിപ്പു കേന്ദ്രം തകർത്തു

കുറ്റിക്കകം: ഉറുമ്പച്ചൻ കോട്ടത്തിനടുത്ത ഇ.കെ. നായനാർ നഗർ ബസ് കാത്തിരിപ്പു കേന്ദ്രം ഒരു സംഘം തകർത്തു. യു.ഡി.എഫുകാരാണ് തകർത്തതെന്ന് സി.പി.എം ആരോപിച്ചു. കഴിഞ്ഞദിവസം അർധരാത്രിയായിരുന്നു സംഭവം. സി.പി.എം കുറ്റിക്കകം ബ്രാഞ്ച് കമ്മിറ്റി എടക്കാട് പൊലീസിൽ പരാതി നൽകി. എം. പവിത്രൻ അനുസ്മരണം കണ്ണൂർ: ജനതാദൾ നേതാവ് എം. പവിത്ര​െൻറ ചരമവാർഷികം ജനതാദൾ യു ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. മുൻ മന്ത്രിയും ജനതാദൾ യു. പ്രസിഡൻറുമായ കെ.പി. മോഹനൻ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. എം. അഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. കുഞ്ഞിരാമൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. വത്സരാജ്, കെ.പി. പ്രശാന്ത്, ജില്ല സെക്രട്ടറിമാരായ വി.കെ. ഗിരിജൻ, സി.വി.എം. വിജയൻ, കല്യാട്ട് പ്രേമൻ, എൻ. ധനഞ്ജയൻ, കെ. കുമാരൻ, കൊക്കോടൻ ലക്ഷ്മണൻ, എം. പ്രവീൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.