ജില്ലയിൽ 14 പേർക്കുകൂടി ഡെങ്കിപ്പനി

കൂത്തുപറമ്പ് സ്വദേശിനി മരിച്ചത് എച്ച് 1 എൻ1 ബാധിച്ചെന്ന് സ്ഥിരീകരിച്ചു കണ്ണൂർ: മഴ ശക്തമായതോടെ പടർന്നുപിടിച്ച പനി ഭീതിക്ക് ജില്ലയിൽ ശമനമില്ല. തിങ്കളാഴ്ച മാത്രം 2184 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ പനി ബാധിച്ച് എത്തിയത്്. ഇവരിൽ 14പേർക്ക് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചു. 19 പേർ നിരീക്ഷണത്തിലാണ്. ഇതിനിടെ ജൂലൈ ഒന്നിന് കൂത്തുപറമ്പ് സ്വദേശിനി മരിച്ചത് എച്ച്1എൻ1 രോഗം ബാധിച്ചാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ തിങ്കളാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ എച്ച്1എൻ1 ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മംഗളൂരുവിലെ ആശുപത്രിയിൽ വെച്ചാണ് കൂത്തുപറമ്പ് സ്വദേശിനി മരിച്ചത്. ആശുപത്രിയിൽനിന്നുള്ള റിപ്പോർട്ടുകൾ പ്രകാരമാണ് ആരോഗ്യവകുപ്പ് എച്ച്1എൻ1 സ്ഥിരീകരിച്ചത്. ശുചിത്വ യജ്ഞവും പനിപ്രതിരോധവും കൊട്ടിഘോഷിച്ച് കൊണ്ടാടിയെങ്കിലും പനി പടർന്നുപിടിക്കുന്നതിന് ഒരു കുറവുമില്ല. ഒാരോ ദിവസം കഴിയുന്തോറും പനി ബാധിച്ചവരുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.