ഉരുവച്ചാലിൽ ഹോംഗാർഡിനെ നിയമിച്ചു

ഉരുവച്ചാൽ: . തിരക്കേറിയ ഉരുവച്ചാൽ ടൗണിൽ അപകടവും ഗതാഗതക്കുരുക്കും പതിവായ വാർത്ത മട്ടന്നൂർ പൊലീസി​െൻറ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇന്നലെ മുതലാണ് ഹോംഗാർഡിനെ നിയമിച്ചത്. ഇതോടെ ഗതാഗതക്കുരുക്കിന് അയവ് വന്നു. മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ റോഡ്പ്രവൃത്തി നടക്കുന്നതിനാൽ വാഹനങ്ങൾ ഉരുവച്ചാൽ-ശിവപുരം റോഡ് വഴിയാണ് കടന്നുപോകുന്നത്. ഇതിനിടെ റോഡിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക്ചെയ്യുന്നത് കുരുക്ക് മുറുക്കുന്നു. അനധികൃതമായി പാർക്ക്ചെയ്യുന്ന വാഹനങ്ങൾക്ക് പിഴയിടുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.