നഴ്​സുമാരുടെ സമരം അഞ്ചുദിവസം പിന്നിട്ടു

കണ്ണൂർ: വേതനവർധന ആവശ്യപ്പെട്ട് ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന സമരം അഞ്ചുദിവസം പിന്നിട്ടു. കണ്ണൂർ ധനലക്ഷ്മി, ആശിർവാദ്, കൊയിലി, സ്പെഷാലിറ്റി, തളിപ്പറമ്പ് ലൂർദ് ആശുപത്രി എന്നിവിടങ്ങളിലെ നഴ്സുമാരാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ ജോലിക്ക് ഹാജരാകാതെ സമരം നടത്തുന്നത്. ആശുപത്രികളിൽ അടിയന്തരസാഹചര്യമുണ്ടായാൽ നഴ്സുമാരുടെ സേവനം ലഭ്യമാക്കാൻ സമരപ്പന്തലിൽ അഞ്ചുവീതംപേരെ സജ്ജമാക്കിയാണ് സമരം. അത്യാഹിതവിഭാഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും സമരം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. കിടത്തിചികിത്സ ആവശ്യമുള്ള രോഗികളെയടക്കം പ്രവേശിപ്പിക്കുന്നതിന് സാധിക്കുന്നില്ല. ധനലക്ഷ്മി ആശുപത്രിയിലെ സമരപ്പന്തലിൽ ഇന്നലെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ. കമൽജിത്ത്, ൈവസ് പ്രസിഡൻറ് അഭിജിത് എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.