കുഞ്ഞുങ്ങളുടെ വൈകല്യം തിരിച്ചറിയാൻ സംവിധാനമൊരുക്കും ^മന്ത്രി

കുഞ്ഞുങ്ങളുടെ വൈകല്യം തിരിച്ചറിയാൻ സംവിധാനമൊരുക്കും -മന്ത്രി കണ്ണൂർ: അനുയാത്ര പദ്ധതിയിൽ കുഞ്ഞുങ്ങളുടെ വൈകല്യം തിരിച്ചറിയുന്നതിനുള്ള ഏർളി ഇൻറർവെൻഷൻ സ​െൻറർ (ഡി.ഇ.ഐ.സി) കണ്ണൂർ ജില്ലയിലേത് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 3.3 കോടി രൂപ ചെലവിലാണ് ഡി.ഇ.ഐ.സി സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് 25 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ െസപ്റ്റംബറോടെ കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റും. എല്ലാ ബ്ലോക്കിലും ഓരോ പി.എച്ച്.സിയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന് തെരഞ്ഞെടുത്തത്. ബാക്കിയുള്ളവയും വൈകാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. ഇതിനായി ഡോക്ടർമാരുടെ ഉൾപ്പെടെ 698 പുതിയ തസ്തിക അനുവദിച്ചു. ഇതിൽ നിയമനം നടന്നുവരുന്നു. ഓരോ കുടുംബാരോഗ്യകേന്ദ്രത്തിലും മൂന്ന് ഡോക്ടർമാരെയാണ് നിയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.