10 മുതൽ 15 രൂപ വരെ കൂടി കണ്ണൂർ: ജി.എസ്.ടി വരുേമ്പാൾ കോഴി വില കുറയുമെന്ന് കരുതിയ കണ്ണൂർ ജില്ലക്കാർ ഇപ്പോൾ മൂക്കത്ത് വിരൽ വെക്കുകയാണ്. ജി.എസ്.ടിക്കുമുമ്പ് കിലോക്ക് 140 രൂപയുണ്ടായിരുന്നത് ഇപ്പോൾ 145-155വരെയാണ് വില. വില കുറയുന്നില്ലെന്നു മാത്രമല്ല, വില കൂടിയത് വാങ്ങുന്നവരെയും റീെട്ടയിൽ വിൽപനക്കാരെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. ജി.എസ്.ടി വരുന്നതോടെ കോഴിയിറച്ചി കഴിക്കുന്നവർക്ക് സുവർണകാലമെന്നായിരുന്നു പ്രചാരണം. 14.5 ശതമാനമുണ്ടായിരുന്ന നികുതി പൂർണമായി ഒഴിവാക്കുമെന്നും ഇതോടെ 15-20 രൂപവരെ കുറയുമെന്നുമായിരുന്നു അധികൃതർ പറഞ്ഞിരുന്നത്. ജി.എസ്.ടി വന്നതിെൻറ പിറ്റേദിവസം ചിക്കൻ വാങ്ങാൻ പോയവർക്ക് തലേന്നത്തേതിനേക്കാൾ കൂടിയ വിലയാണ് നൽകേണ്ടിവന്നത്. അടുത്ത ദിവസങ്ങളിലും മാറ്റമുണ്ടാകുമെന്ന് കരുതിയെങ്കിലും വില കുറഞ്ഞില്ല. കണ്ണൂർ നഗരത്തിൽ 140 രൂപയാണ് കോഴിയിറച്ചിയുടെ വില. കോർപറേഷൻ പരിധിയിൽ തന്നെ താഴെ ചൊവ്വ, മേലെ ചൊവ്വ തുടങ്ങിയ മേഖലകളിൽ 145 മുതൽ 155 വരെയാണ് ഇൗടാക്കുന്നത്. 140 രൂപയുണ്ടായിരുന്ന വിലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 5, 4 രൂപ വർധിപ്പിക്കേണ്ടി വന്നുവെന്നും മൊത്തക്കച്ചവടക്കാർ വില കൂട്ടിയാണ് സാധനങ്ങൾ നൽകിയതെന്നും ഒരു ചില്ലറ വിൽപനക്കാരൻ 'മാധ്യമ'ത്തോടു പറഞ്ഞു. വില കുറയുന്നത് സംബന്ധിച്ച മാർഗ നിർദേശങ്ങളൊന്നും ഇവർക്ക് ലഭിച്ചിട്ടില്ല. ഹോൾസെയിൽ വിൽപനക്കാർ വില കുറച്ച് നൽകിയാൽ മാത്രമേ തങ്ങൾക്കും വില കുറക്കാൻ കഴിയുകയുള്ളൂെവന്നാണ് ഇവർ പറയുന്നത്. കോഴിഫാമുകൾ പ്രവർത്തിക്കുന്ന ഇരിട്ടിയിലും മലേയാര മേഖലയിലെ ചിലയിടങ്ങളിലും 20 രൂപ വരെ ചിക്കന് കുറവുണ്ട്. ജി.എസ്.ടി വരുന്നതിനുമുമ്പും ഇൗ മേഖലയിൽ ചിക്കന് വില കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.