തരിശുപാടത്ത് കൃഷിയിറക്കി സ്വയംസഹായ സംഘം പ്രവർത്തകർ

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിലെ മടിയൻ കൂളിക്കാട് പ്രദേശത്ത് തരിശിട്ട പാടത്ത് കൃഷിയിറക്കി പി. കൃഷ്ണപിള്ള പുരുഷ സ്വയംസഹായ സംഘത്തി​െൻറ നേതൃത്വത്തിൽ നാട്ടി മഹോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. ദാമോദരൻ ഞാറ്നടീൽ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡൻറ് എം. രാഘവൻ അധ്യക്ഷതവഹിച്ചു. വാർഡ് മെംബർമാരായ ഷീബ ഉമ്മർ, ഓമന, കൃഷി അസിസ്റ്റൻറ് മണികണ്ഠൻ, എ. ദാമോദരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ.വി. പവിത്രൻ സ്വാഗതം പറഞ്ഞു. സ്വയം സഹായ സംഘം പ്രവർത്തകർക്കൊപ്പം കുടുംബാംഗങ്ങളും ഞാറ്നടീൽ പരിപാടിയിൽ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.