വയനാട് ചുരത്തിൽ മരം വീണു; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

വയനാട് ചുരത്തിൽ മരം വീണു; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു വൈത്തിരി: വയനാട് ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനുമിടയിൽ ചിപ്പിലിത്തോടിന് സമീപം റോഡിനു കുറുകെ വൻമരം കടപുഴകി മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് മരം വീണത്. ചുരത്തിൽ വാഹനങ്ങൾ കുറവായിരുന്നതിനാൽ ദുരന്തം ഒഴിവായി. മുക്കത്തുനിന്നും ഫയർഫോഴ്സ് മരം മുറിച്ചുനീക്കി ഏഴര മണിയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. താമരശ്ശേരി പൊലീസ് ഗതാഗതം നിയന്ത്രിച്ചു. ചുരത്തിൽ വിവിധ ഭാഗങ്ങളിലായി റോഡരികിൽ മരങ്ങൾ വീഴാറായി നിൽപ്പുണ്ട്. സത്വര നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കിൽ ഏതു നിമിഷവും വലിയൊരു അപകടം സംഭവിക്കാവുന്നതാണ്. സംഭവത്തെതുടർന്ന് രാത്രിയിലും ഗതാഗതതടസ്സം തുടർന്നു. SUNWDL23 വയനാട് ചുരത്തിൽ മരം കടപുഴകിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.