കാസർകോട്ട്​ രണ്ടുപേർക്ക് കൂടി ഡെങ്കിപ്പനി

കാസർകോട്: ഇന്നലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ടുപേർക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ബദിയഡുക്ക ബെളിഞ്ചയിലെയും ബേഡകെത്തയും രണ്ട് സ്ത്രീകൾക്കാണ് ഡെങ്കിപ്പനി ബാധിച്ചതായി കണ്ടെത്തിയത്. ഇതോടെ ജനറൽ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായവരുടെ എണ്ണം 50ലധികമായി. എച്ച് 1 എൻ 1 ബാധിച്ച കുട്ടികളടക്കം നിരവധിപേരും ചികിത്സയിലാണ്. എച്ച് 1, എൻ 1, ഡെങ്കിപ്പനി എന്നിവ ബാധിച്ചവരെ ജനറൽ ആശുപത്രിയിൽ പ്രത്യേക ബ്ലോക്കുകളിലാണ് കിടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.