ആർമി റിക്രൂട്ട്മെൻറ്: സൗജന്യ പരിശീലനം

കാസർകോട്: ആർമി റിക്രൂട്ട്മ​െൻറിന് മുന്നോടിയായി ജില്ലയിലെ പട്ടികജാതി--വർഗ വിഭാഗ ഉദ്യോഗാർഥികൾക്കായി ധന്വന്തരികേന്ദ്രം രണ്ടു മാസത്തെ സൗജന്യ പരിശീലനം നൽകും. എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 14 മുതൽ രണ്ടു മാസത്തെ പരിശീലനമുണ്ടാകും. 23 വയസ്സ് വരെയുള്ളവർക്ക് മിലിട്ടറിയിലേക്കും അതിൽ കൂടുതൽ പ്രായമുള്ളവർക്ക് പാരാമിലിട്ടറിയിലേക്കുമാണ് പരിശീലനം. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഫോട്ടോയും സഹിതം ധന്വന്തരി കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യണമെന്ന് കലക്ടർ അറിയിച്ചു. ഫോൺ: 9496395301, 9496152757.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.