സ്​റ്റാഫ് നഴ്സ്​ നിയമനം

കാസർകോട്: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാസർകോട് ബ്ലോക്ക് പഞ്ചായത്താണ് നിയമനം നടത്തുന്നത്. അപേക്ഷകർക്ക് ബി.എസ്സി നഴ്സിങ്, ജനറൽ നഴ്സിങ് യോഗ്യതകളും നഴ്സിങ് കൗൺസിൽ രജിസ്േട്രഷനും ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് എൻ.എച്ച്.എം മാനദണ്ഡപ്രകാരമുള്ള വേതനമായ 13,900 രൂപ പ്രതിമാസം ബ്ലോക്ക് പഞ്ചായത്ത് നൽകും. 2017 സെപ്റ്റംബർ 30വരെയാണ് നിയമനം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കുമ്പള സാമൂഹികാരോഗ്യകേന്ദ്രത്തിൽ ജൂലൈ ഏഴിന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. 04998-214150 ഫോൺ നമ്പറിൽ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.