കണ്ണൂർ: ജില്ലയിലെ അസിസ്റ്റൻറ് കൃഷി, കൃഷി അസിസ്റ്റൻറ് എന്നിവെര മാനദണ്ഡത്തിനു വിരുദ്ധമായി സ്ഥലംമാറ്റിയതിൽ അഗ്രികൾചറൽ അസിസ്റ്റൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. മൂന്നുവർഷമായി ഒരു ഒാഫിസിൽ ജോലിചെയ്തിട്ടും അപേക്ഷിച്ചവർക്ക് സ്ഥലംമാറ്റം നൽകാതെ, മൂന്നുവർഷം തികയാത്ത ഇഷ്ടക്കാരെ സ്ഥലംമാറ്റുകയാണുണ്ടായത്. സി.പി.െഎ അനുകൂലസംഘടനയുടെ സമ്മർദത്തിനു വിധേയമായാണ് സ്ഥലംമാറ്റിയത്. സ്ഥലംമാറ്റത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ പ്രിൻസിപ്പൽ കൃഷി ഒാഫിസർക്ക് നിവേദനം നൽകി. ജില്ല പ്രസിഡൻറ് വി. ശിവകുമാർ, ടി. നാരായണൻ, ടി. അരവിന്ദാക്ഷൻ, രിജിൻ, എം.ആർ. രാജേഷ്, കെ. ചന്ദ്രൻ, എം. സതീഷ് എന്നിവരുൾപ്പെട്ട സംഘമാണ് നിേവദനം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.