ഡോ. എ. വത്സലൻ വിരമിച്ചു

തലശ്ശേരി: തലശ്ശേരി ഗവ. കോളജ് പ്രിൻസിപ്പൽ . 1994 മുതൽ ഗവ. ബ്രണ്ണൻ കോളജിൽ ചരിത്രവിഭാഗം അധ്യാപകനും 2015 മുതൽ വകുപ്പുമേധാവിയും 2016 ജൂലൈ മുതൽ പ്രിൻസിപ്പൽ ചുമതലയിലുമായിരുന്നു. ഏഴുവർഷം ബ്രണ്ണൻ കോളജിലെ പഠനത്തിനുശേഷം 1985ൽ കാസർകോട് റവന്യൂ വകുപ്പിൽ ക്ലർക്കായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 1989ൽ മാനന്തവാടി ഗവ. കോളജിൽ െലക്ചററായി ചേർന്നു. 2017 ഏപ്രിലിലാണ് പ്രിൻസിപ്പലായി ചൊക്ലിയിലെ തലശ്ശേരി ഗവ. കോളജിൽ ചുമതലയേറ്റത്. ഗവ. കോളജ് അധ്യാപകസംഘടനയായ എ.കെ.ജി.സി.ടി കണ്ണൂർ ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. 'കേരള സംസ്ഥാന രൂപവത്കരണം: പ്രശ്നങ്ങളും പരിേപ്രക്ഷ്യങ്ങളും' എന്ന വിഷയത്തിൽ ഡോ. വി.വി. കുഞ്ഞികൃഷ്ണ​െൻറ മേൽനോട്ടത്തിൽ കോഴിക്കോട് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി ബിരുദം നേടി. ഗവ. ബ്രണ്ണൻ കോളജി​െൻറ സ്ഥാപകപിതാവ് എഡ്വേർഡ് ബ്രണ്ണ​െൻറ വ്യക്തിജീവിതത്തെയും സേവനങ്ങളെയും കുറിച്ചുള്ള അന്വേഷണത്തിൽ അദ്ദേഹത്തി​െൻറ മകൾ ഫ്ലോറ ബ്രണ്ണ​െൻറ കല്ലറ ഉൗട്ടിയിലെ സ​െൻറ് സ്റ്റീഫൻസ് പള്ളിസെമിത്തേരിയിൽ കണ്ടെത്തി. ഒരു വർഷം നീണ്ട ഗവ. ബ്രണ്ണൻ കോളജ് ശതോത്തര രജതജൂബിലി ആഘോഷ േപ്രാഗ്രാം കൺവീനറും ബ്രണ്ണനിൽ വെച്ചുനടന്ന കണ്ണൂർ സർവകലാശാല കലോത്സവ േപ്രാഗ്രാം ചെയർമാനുമായിരുന്നു. സ്വയംഭരണ വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിലും ബ്രണ്ണൻ കോളജ് സംരക്ഷണപ്രവർത്തനങ്ങളിലും പങ്കുവഹിച്ചു. ബ്രണ്ണൻ കോളജിന് യു.ജി.സിയുടെ പൈതൃകപദവിക്കും സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന മികവി​െൻറ കേന്ദ്രമായുയർത്തുന്നതിനുമുള്ള രൂപരേഖ തയാറാക്കൽ, എം.ഫിൽ ഹിസ്റ്ററി ഉൾപ്പെടെയുള്ള പുതിയ കോഴ്സുകൾ, കോളജ് കാമ്പസിലുള്ള ചേരമാൻ കോട്ടയുടെ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും മുൻകൈയെടുത്തു. കോഴിക്കോട് സർവകലാശാല ഹ്യുമാനിറ്റീസ് ഫാക്കൽറ്റി അംഗം, കണ്ണൂർ സർവകലാശാല പി.ജി പരീക്ഷ ബോർഡ് ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കണ്ണൂർ സർവകലാശാല റിസർച് ഗൈഡും മലബാർ ഹെറിറ്റേജ് സൊസൈറ്റി വൈസ് പ്രസിഡൻറുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.