ചിത്രകല ക്യാമ്പിന്​ സമാപനം

മാഹി: 'വർണം 2017' ത്രിദിന ചിത്രകല ക്യാമ്പ് സമാപിച്ചു. പെരിങ്ങാടി കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ഗംഗാധരൻ മാസ്റ്റർ സ്മാരക വായനശാലയും കേരള ലളിതകല അക്കാദമിയും ചേർന്ന് സൗജന്യമായി സംഘടിപ്പിച്ച ക്യാമ്പി​െൻറ സമാപനസമ്മേളനം ഫോക്ലോർ അക്കാദമി മുൻ ചെയർമാൻ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനംചെയ്തു. സി.വി. രാജൻ പെരിങ്ങാടി അധ്യക്ഷതവഹിച്ചു. എൻ.വി. അജയകുമാർ, പി.കെ. സതീഷ് കുമാർ, ടി.പി. ബാലൻ, മജീഷ് ടി. തപസ്യ എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരായ സദു അലിയൂർ, വാസവൻ പയ്യട്ടം, ടി.പി. ശ്രീധരൻ, ഷൈജു പൊന്ന്യം എന്നിവർ ക്ലാസുകൾ കൈകാര്യംചെയ്തു. ഒ.ടി. ജയൻ, സി. നിധിൻ, സുനിൽ കണ്ണോത്ത്, ഹരീഷ്, കെ. രൂപേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.