അനുമോദനവും ആരോഗ്യ ബോധവത്​കരണവും

പെരിങ്ങത്തൂർ: കരിയാട് കുടുംബശ്രീയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്കുള്ള അനുമോദനവും ഉപഹാരവിതരണവും ആരോഗ്യ ബോധവത്കരണ കാമ്പയിനും സംഘടിപ്പിച്ചു. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ഉദ്ഘാടനവും ഉപഹാരവിതരണവും നടത്തി. പാനൂർ നഗരസഭാംഗം പി.കെ. രാജൻ അധ്യക്ഷത വഹിച്ചു. പെരിങ്ങളം ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കൊളോറ ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു. പാനൂർ നഗരസഭാംഗങ്ങളായ ഹസീന, ബിന്ദു മോനാറത്ത്, കൃഷി ഓഫിസർ ഷീന എന്നിവർ സംസാരിച്ചു. ശ്രീജ സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.