കാൽനടക്കാർക്ക്​ ദുരിതമായി വെള്ളക്കെട്ട്​

ഉരുവച്ചാൽ: ഉരുവച്ചാൽ-ശിവപുരം റോഡിൽ ശിവപുരം ഹയർ സെക്കൻഡറി സ്കൂളിന് സമീത്തെ വെള്ളക്കെട്ട് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടക്കാർക്ക് ദുരിതമാകുന്നു. ഇവിടെനിന്ന് വിദ്യാർഥികളുടെ വസ്ത്രത്തിൽ ചളിവെള്ളം തെറിക്കൽ നിത്യസംഭവമാണ്. വർഷങ്ങളായി പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞദിവസം വിദ്യാർഥികൾ ഇൗ ഭാഗം ശുചീകരിച്ചെങ്കിലും വെള്ളക്കെട്ടിന് പരിഹാരമായില്ല. കലക്ടർ, മുഖ്യമന്ത്രി തുടങ്ങിയവർക്ക് പരാതി നൽകാനാണ് സ്കൂളധികൃതരുടെ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.