ശിവപുരത്ത് കടയിൽനിന്ന്​ ലഹരിവസ്തുക്കൾ പിടികൂടി

ഉരുവച്ചാൽ: . മാലൂർ പൊലീസിന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു പിടികൂടിയത്. ശിവപുരം വെള്ളിലോട് എൻജിനീയറിങ് കോളജിന് സമീപത്ത് വ്യാപാരം നടത്തുന്ന ആബൂട്ടിയുടെ കടയുടെ പിറകുവശത്ത് ഒളിപ്പിച്ചുവെച്ച ലഹരിവസ്തുക്കളാണ് മാലൂർ എസ്.ഐ ഷിജുവും സംഘവും പിടികൂടിയത്. ആബൂട്ടിക്കെതിരെ കേസെടുത്തു. നിരോധിത ലഹരിവസ്തുക്കളായ ഹാൻസ്, കൂളിപ്പ് എന്നിവയാണ് പിടികൂടിയത്. പരിശോധന കർശനമാക്കാനാണ് െപാലീസി​െൻറ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.