must കറക്ഷൻ

അഞ്ചാം പേജിലെ ഇൗ വാർത്തയിൽ നിരവധി തിരുത്തുകളുണ്ട്. പേജിലുള്ളത് മാറ്റി ഇതുവെക്കുക അവർ ഇല്ലാതാക്കിയത് വലിയൊരു പള്ളിയിലെ ഇമാമാകാനുള്ള ജുനൈദി​െൻറ സ്വപ്നം –സഹോദരൻ ഹാഷിം അനിയൻ സ്വന്തം കൈയിൽ കിടന്ന് മരിച്ചതി​െൻറ ഞെട്ടൽ മാറാതെ ഹാഷിം നഹീമ പൂന്തോട്ടത്തിൽ കോഴിക്കോട്: ''ഒരാളോടും ഒരു പ്രശ്നത്തിനും പോകാത്തവനായിരുന്നു എ​െൻറ അനിയൻ ജുനൈദ്, നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവൻ. ഹാഫിളായതിൽ (ഖുർആൻ മനഃപാഠമാക്കിയയാൾ) അഭിമാനിച്ച ജുനൈദി​െൻറ ഏറ്റവും വലിയ ആഗ്രഹം ഒരു വലിയ പള്ളിയിലെ ഇമാം ആവുന്നതും ഒരുപാടുപേർക്ക് നമസ്കാരത്തിന് നേതൃത്വം നൽകുന്നതുമൊക്കെയായിരുന്നു. ആ സ്വപ്നമാണ് കുറെ പേർ ചേർന്ന് ഇല്ലാതാക്കിയത്.'' വർഗീയ വിഷം മനസ്സിൽ കലർന്ന ഒരുകൂട്ടമാളുകൾ ചേർന്ന് ത​െൻറ മുന്നിൽവെച്ച് കുത്തിക്കൊലപ്പെടുത്തിയ 16 വയസ്സുള്ള സഹോദരനെക്കുറിച്ച് പറയുമ്പോൾ ഹാഷിമി​െൻറ സ്വരം വിറച്ചു, കണ്ണുകൾ ഇടക്ക് നിറഞ്ഞു തുളുമ്പി. ഒന്നു തിരിഞ്ഞിരിക്കാൻപോലും കഴിയാത്ത തരത്തിൽ ആക്രമികൾ കുത്തിപ്പരിക്കേൽപിച്ചതി​െൻറ വേദനയേക്കാൾ ആഴത്തിലുള്ളതായിരുന്നു സ്വന്തം കൺമുന്നിൽ പിടഞ്ഞുതീർന്ന അനിയനെക്കുറിച്ചുള്ള നൊമ്പരത്തി​െൻറ തീവ്രത. ന്യൂനപക്ഷ ദലിത് വേട്ടക്കെതിരെ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാനായി ബന്ധു മുഹമ്മദ് അസ്ഹറുദ്ദീെനാപ്പം കോഴിക്കോട്ടെത്തിയപ്പോഴാണ് ഹാഷിം തിക്താനുഭവം വിവരിച്ചത്. കഴിഞ്ഞ 22നാണ് ഡൽഹിയിലെ സദർ ബസാറിൽ പെരുന്നാളിനുള്ള പുതുവസ്ത്രവും ചെരിപ്പുമെല്ലാം വാങ്ങി ജുനൈദും ഹാഷിമും സുഹൃത്തുക്കളായ മോയിനും മുഹ്സിനും വൈകീട്ട് വീട്ടിലേക്ക് മടങ്ങിയത്. മഥുരയിലേക്ക് പോവുന്ന മെമു ട്രെയിനിലായിരുന്നു മടക്കം. ഒക്ല സ്റ്റേഷനിൽനിന്ന് 25ഓളം വരുന്ന സംഘം ട്രെയിനിൽ കയറി. അതിൽ പ്രായംചെന്ന ഒരാൾ ജുനൈദിനോട് എഴുന്നേറ്റ് തനിക്ക് സീറ്റ് നൽകാനാവശ്യപ്പെട്ടു. ഉടൻ ജുനൈദ് ബഹുമാനത്തോടെ എഴുന്നേറ്റ് അയാളോട് ഇരിക്കാനാവശ്യപ്പെടുകയായിരുന്നു. പിന്നീടായിരുന്നു അനിഷ്ടസംഭവങ്ങൾ അരങ്ങേറിയത്. ചിലർ ചേർന്ന് ജുനൈദിനെ തള്ളിയിടുകയും ഒരാൾ തലയിലെ തൊപ്പി നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഇത് ചോദ്യംചെയ്ത ഹാഷിമി​െൻറയും ജുനൈദി​െൻറയും നേരെ നിങ്ങൾ പാകിസ്താനികളല്ലേ, ദേശദ്രോഹികളല്ലേ, ബീഫ് കഴിക്കുന്നവരല്ലേ (ഗായ് കാ ഗോഷ് ഖാനാവാലേ) എന്നെല്ലാം വിളിച്ച് ആക്രോശിക്കുകയായിരുന്നു. സംഭവം പന്തിയല്ലെന്നുകണ്ട് സുഹൃത്തുക്കളിലൊരാൾ ഹാഷിമി​െൻറ സഹോദരൻ ഷാക്കിറിനെ വിളിച്ചു. ‍ഇദ്ദേഹം നാട്ടിലെ ബല്ലബ്ഗഢ് സ്റ്റേഷനിൽനിന്ന് കയറിയതോടെ ആക്രമണത്തി​െൻറ തീവ്രത കൂടി. കൂട്ടത്തിലൊരാൾ ഇരുഭാഗത്തും മൂർച്ചയുള്ള ഒരു കത്തിയെടുത്ത് ജുനൈദിെന തലങ്ങും വിലങ്ങും കുത്തി. ഹാഷിമിനും കുത്തേറ്റു. ഒടുവിൽ അവർ രക്തത്തിൽ കുളിച്ച ജുനൈദിനെയും ഹാഷിമിനെയും അസോട്ടി െറയിൽവേ സ്റ്റേഷ​െൻറ പ്ലാറ്റ്ഫോമിലേക്ക് വലിച്ചെറിയുകയായിരുന്നു. ത​െൻറ ൈകയിൽകിടന്നാണ് നോമ്പ് തുറക്കാൻപോലും കാത്തിരിക്കാതെ അവൻ അന്ത്യശ്വാസം വലിച്ചതെന്ന് പ‍റഞ്ഞപ്പോൾ ഹാഷിം വിങ്ങിപ്പൊട്ടി. ആക്രമികളുടെ സംഹാരതാണ്ഡവത്തോടൊപ്പം ഈ സഹോദരഹൃദയത്തെ നൊമ്പരപ്പെടുത്തുന്നത് കണ്ടുനിന്നവരുടെ നിസ്സംഗതയാണ്. പൊലീസുകാരോ റെയിൽവേ അധികൃതരോ ഒന്നും തിരിഞ്ഞുനോക്കിയില്ല. അരമണിക്കൂറിലേറെയാണ് ജുനൈദി​െൻറ മൃതദേഹവുമായി ഹാഷിം ആംബുലൻസ് കാത്തിരുന്നത്. സംഭവം നടന്ന് ഇത്രനാളായിട്ടും പ്രാദേശിക എം.എൽ.എ ഒന്നു വന്നുപോ‍യതല്ലാതെ അധികൃതരും തിരിഞ്ഞുനോക്കിയിട്ടില്ല ഈ കുടുംബത്തെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.